mla driver handcuffedതിരുവനന്തപുരം: പെണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വാമനപുരം കളമറ്റല്‍ മാമൂട് ജങ്ഷനില്‍ വിജയഭവനില്‍ വിജയന്‍ (53) ആണ് അറസ്റ്റിലായത്. വീടിന് സമീപത്തുള്ള വിവിധ സ്‌കൂളുകളിലെ പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള മഹിള സമസ്യസൊസൈറ്റി സ്‌കൂളുകളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തായത്. ഒരു സ്‌കൂളില്‍ നിന്ന് മാത്രം ഏഴു കുട്ടികളെ പീഡിപ്പിച്ചതായാണ് അറിഞ്ഞത്. ഇത്തരത്തില്‍ 40 ഓളം കുട്ടികള്‍ പീഡനത്തിനിരയായതായി പറയുന്നു. മഹിള സമസ്യസൊസൈറ്റി നല്‍കിയ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.