എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ കൊല്ലാന്‍ ഇവിടെയൊരു ഭീകരനുമില്ലേ!; പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Friday 7th April 2017 9:44pm

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. പിണറായി വിജയനെ കൊല്ലാന്‍ ഇവിടെ ഒരു ഐ.എസുകാരനോ ഭീകരവാദിയോ ഇല്ലേ എന്ന പോസ്റ്റിട്ടതിനാണ് തൊടുപുഴ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയതത്.

നേരത്തെ സമാനമായ രീതിയില്‍ മുഖ്യമന്ത്രിയ്‌ക്കെതിരായ പോസ്റ്റുകളും മെമംകളും പോസ്റ്റു ചെയ്ത ഫെയ്‌സ്ബുക്ക് കൂട്ടായ്മയ്ക്ക് സൈബര്‍ സെല്‍ താക്കീത് നല്‍കിയിരുന്നു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പായ ഔട്ട് സ്‌പോക്കണെയായിരുന്നു പൊലീസ് താക്കീത് ചെയ്തത്.

താക്കീത് നല്‍കി കൊണ്ടുള്ള പൊലീസിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും ഗ്രൂപ്പിലുടെ പുറത്തുവിടുകയുണ്ടായി. ട്രോളുകള്‍ സജീവമായി കൊണ്ടിരിക്കന്ന കാലത്ത് ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ അനൗചിത്യമാണെന്ന് സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Advertisement