എഡിറ്റര്‍
എഡിറ്റര്‍
കെ.കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ്; സൈനികനെതിരെ കേസ്
എഡിറ്റര്‍
Saturday 19th August 2017 8:43pm

കൊല്ലം; ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റിട്ടതിന് യുവാവിനെതിരെ കേസ്. കൊല്ലം ആയൂര്‍ തേവന്നൂര്‍ സ്വദേശിയായ ബിബിന്‍ ബാലകൃഷ്ണനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കേസെടുത്തെങ്കിലും ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ സാധിച്ചിട്ടില്ല. സൈനികനായ ബിബിന്‍ നാട്ടിലില്ലാത്തതാണ് കാരണം.

ഫെയ്‌സ്ബുക്കിലെ അശ്ലീല പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

 കൊല്ലം റൂറല്‍ എസ്.പി ബി. അശോകിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.

Advertisement