കൊല്ലം: അമൃതാനന്ദമയിക്ക് നേരെ പാഞ്ഞടുത്ത ബിഹാറുകാരന്‍ പോലീസ് പിടിയില്‍. ഉച്ചയ്ക്ക് ഒരു മണിയോടെ വള്ളിക്കാവ് ആശ്രമത്തിലായിരുന്നു സംഭവം.

Ads By Google

ആശ്രമത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടെയായിരുന്നു സംഭവം. ദര്‍ശനത്തിനിടെ, നിയമവിദ്യാര്‍ഥിയായ ബിഹാര്‍ സ്വദേശി ബഹളം വെച്ചുകൊണ്ട് അമൃതാനന്ദമയിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന അന്തേവാസികളും മറ്റും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് ആശ്രമത്തില്‍ നിന്ന് അറിയിച്ചത് അനുസരിച്ച് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. രണ്ടാം വര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ഥിയാണ് താനെന്ന് വ്യക്തമാക്കിയ ഇയാള്‍ മൂന്നു മാസം മുന്‍പ് വീട്ടുകാര്‍ അറിയാതെ കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. പോലീസ് ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.