എഡിറ്റര്‍
എഡിറ്റര്‍
മന്ത്രവാദിയായി തട്ടിപ്പ്: യുവാവ് അടിച്ചുമാറ്റിയത് 50 ലക്ഷത്തിന്റെ സ്വര്‍ണ്ണം
എഡിറ്റര്‍
Sunday 9th June 2013 12:02am

black-magic

തിരൂര്‍:  മന്ത്രവാദിയായി ചമഞ്ഞ് യുവാവ് തട്ടിയെടുത്തത് 50 ലക്ഷം രൂപയുടെ സ്വര്‍ണ്ണം. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ തട്ടിപ്പ് നടത്തിയ യുവാവ് കൈക്കലാക്കിയത് 250 പവന്‍ സ്വര്‍ണ്ണം. തിരൂരിലാണ് തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് പാലക്കാവളപ്പില്‍ ശിഹാബുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തത്.
Ads By Google

പഴക്കച്ചവടത്തിന്റെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. സ്ത്രീകളും, വീട്ടമ്മമാരുമാണ് കൂടുതലായും ഇയാളുടെ വലയിലായത്.

നേരത്തെ കോട്ടയത്തെ പുതുപ്പള്ളിയില്‍ പഴക്കച്ചവടം നടത്തുന്നതിനെ വീടുകള്‍ തോറും സന്ദര്‍ശനം നടത്തി വീട്ടമ്മമാരുടെ വിശേഷങ്ങള്‍ തിരക്കുമായിരുന്നു ഈ വിദ്വാന്‍.

കുടുബ പ്രശ്‌നങ്ങളും. വഴക്കുകളും അധികരിച്ച വീടുകള്‍ തിരഞ്ഞെടുത്താണ് ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നത്.

പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും, വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഉസ്താദിന്റെ ശിഷ്യനാണ് താനെന്നും, കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ നിങ്ങളെ സഹായിക്കാമെന്നും പറഞ്ഞ് ഇയാള്‍ വീട്ടുക്കാരെ ഇയാളുടെ വലയിലാക്കുകയാണ് ചെയ്തിരുന്നത്.

ഒരുപാട് സ്ത്രീകളെയാണ് ഇയാള്‍ ഈ തരത്തില്‍ തട്ടിപ്പിനിരയാക്കിയത്.  പ്രശ്‌ന പരിഹാരത്തിനായി ഇയാള്‍ പ്രധാനമായും ആവശ്യപ്പെട്ടിരുന്നത് സ്വര്‍ണ്ണമാണ് എന്നതാണ് തട്ടിപ്പിന്റെ പ്രത്യേകത.
തട്ടിപ്പ് മനസ്സിലാക്കിയ നാട്ടുക്കാര്‍ ചേര്‍ന്നാണ് മന്ത്രവാദിയെ പിടിച്ച് പോലീസിലേല്‍പ്പിച്ചത്. പോലീസ് അറസ്റ്റിലായ ഇയാളിപ്പോള്‍ റിമാന്റിലാണ്.

Advertisement