ജയ്പൂര്‍: പതിമൂന്നു വയസുകാരിയെ എട്ട് അധ്യാപകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിതായി പരാതി. ജയ്പൂര്‍ ബിക്കനേറുള്ള സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ തന്റെ മകളെ ബലാത്സംഗം ചെയ്‌തെന്നു കാട്ടി പിതാവാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.


Also read ‘കുറവനും പുലയനും ഇവിടെ പഠിക്കണ്ട ഇത് നായന്മാരുടെ കോളേജാണ്’; എം.ജി കോളേജില്‍ എ.ബി.വി.പിയുടെ ദളിത് വേട്ട 


മകളെ കൂട്ടബലാത്സംഗത്തിനു വിധേയരാക്കിയ അധ്യാപകര്‍ കുട്ടിയെ ഭീക്ഷണിപ്പെടുത്തി പീഡനം മറച്ചുവെയ്ക്കുകയായിരുന്നെന്നാണ് പിതാവ് നോര്‍ഖ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ കുട്ടിയെ അധ്യാപകര്‍ അബോര്‍ഷനായി നിര്‍ബന്ധിച്ച് ഗുളികള്‍ കഴിപ്പിക്കുകയും ചെയ്തു. പിതാവിന്റെ പരാതിയെത്തുടര്‍ന്ന് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

2015 ഏപ്രില്‍ മാസം മുതലാണ് കുട്ടിയെ അധ്യാപകള്‍ കൂട്ടമായി പീഡനത്തിനിരയാക്കാന്‍ തുടങ്ങിയതെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. പീഡനത്തിനുശേഷം കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നെന്നും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തുവെന്നും പരാതിയിലുണ്ട്.

നിരന്തരം അസുഖ ബാധിതയായ കുട്ടിയ്ക്ക രക്താര്‍ബുദം ആണെന്ന് കണ്ടെത്തിയതോടെയാണ് തന്നെ അധ്യാപകര്‍ പീഡനത്തിനിരയാക്കിയ വിവരം കുട്ടി പുറത്ത് പറയുന്നത്.