എഡിറ്റര്‍
എഡിറ്റര്‍
ബ്രേക്കിങ്ങ് ന്യൂസില്‍ മാമുക്കോയ പാടുന്നു
എഡിറ്റര്‍
Monday 11th February 2013 1:03pm

പ്രേക്ഷകരെ ചിരിപ്പിച്ച മാമുക്കോയ ഇനി സിനിമയില്‍ പാടുന്നു.  ഉടന്‍ തിയ്യേറ്ററുകളിലെത്തുന്ന ബ്രേക്കിങ്ങ് ന്യൂസ് എന്ന ചിത്രത്തിലാണ് ഗായകനായി മാമുക്കോയ വരുന്നത്. കന്‍ജൂസ് എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം മാമുക്കോയയും സംഘവും നൃത്തവും ചെയ്യുന്നുണ്ട്.

Ads By Google

ന്യൂസ് വാല്യുപ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത്ത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാമുക്കോയ പാടുന്നുവെന്നത് കൊണ്ട് തന്നെ ഗാനം ഹിറ്റാവുമെന്നാണ് സിനിമ  അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.

കാവ്യമാധവനും, വിനീതുമാണ് സിനിമയിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സൂധീര്‍ അമ്പലപ്പാട് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. അനൂപ് ചന്ദ്രന്‍, ദേവന്‍, മൈഥിലി, ലെന, സുകുമാരി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ടെലിവിഷന്‍ ചാനലിന്റെ പശ്ചാത്തലത്തിലെത്തുന്ന ചിത്രം ഉടന്‍ തിയ്യേറ്ററിലെത്തും.

Advertisement