‘ബംഗാളില്‍ നിന്നും സി.പി.ഐ.എം പുറത്താക്കാന്‍ നമുക്ക് കഴിയുമോ എന്ന് രാഷ്ട്രീയ പ്രവര്‍ത്തകരില്‍ പലരും ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എനിക്ക് പറയാം. ഞങ്ങള്‍ക്കു കഴിയും. ഞങ്ങളതു ചെയ്തുവെന്ന്.’

‘ജനാപത്യ ബോധമുള്ള ജനങ്ങളാണ് ഇതെനിക്ക് കഴിയുമെന്ന വിശ്വാസം എന്നിലുണ്ടാക്കിയെടുത്തത്. അവരാണ് ജനാധിപത്യത്തിന്റെ തൂണുകള്‍. ഇന്ന് അവര്‍ ജനാധിപത്യത്തിന്റെ വിജയം ആഘോഷിക്കുകയാണ്. മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ബംഗാള്‍. അവരെല്ലാം ഇന്ന് രണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്.’

‘ഇലക്ഷന്‍ കമ്മീഷനോട് എനിക്ക് നന്ദിയുണ്ട്. നല്ല രീതിയില്‍ തിരഞ്ഞെടുപ്പ് നടക്കാന്‍ അവര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. ജനങ്ങള്‍ക്ക് നിര്‍ഭയം വോട്ട് ചെയ്യാനായി.’

‘ജനങ്ങള്‍ എന്നില്‍ വച്ചു പുലര്‍ത്തുന്ന പ്രതീക്ഷകള്‍ എന്നെ ഭയപ്പെടുത്തുന്നില്ല. എന്റെ എല്ലാ സമയവും ഞാന്‍ അവര്‍ക്കുവേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. എന്റെ ജീവിതം തന്നെ പൂര്‍ണമായും ജനങ്ങള്‍ക്കുവേണ്ടിയുള്ളതാണ്.’