ബോളിവുഡില്‍ കയറാന്‍ തക്കം പാര്‍ത്തിരുന്ന മംമ്ത മോഹന്‍ദാസ് അവസരം വന്നപ്പോള്‍ ‘സെലക്ടീവ്’ ആയി. ബോളിവുഡില്‍ ചാന്‍സ് വന്നെങ്കിലും നായകന്‍ ഷാഹിദ് കപൂര്‍ ആണെന്നറിഞ്ഞപ്പോള്‍ മംമ്ത പിന്‍മാറിയത്രെ!

കുനാല്‍ കോഹ്‌ലി സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ പ്രണയിനികളില്‍ ഒരാളായതിലാണ് മംമ്ത പിന്മാറിയത്. ചിത്രത്തില്‍ പ്രധാന നായിക വേഷത്തില്‍ അഭിനയിക്കുന്നത് പ്രിയങ്ക ചോപ്രയാണ്.

പ്രാധാന്യമില്ലാത്ത വേഷം അഭിനയിക്കേണ്ട കാര്യം മംമ്തക്കില്ലെന്നാണ് മംമ്തയുടെ അടുത്ത സുഹൃത്തുക്കള്‍ പിന്‍മാറ്റത്തെ ന്യായീകരിച്ച പറഞ്ഞത്. ഇവിടെ ചില നടിമാര്‍ പടമില്ലാതിരിക്കുന്ന സമയത്ത് താന്‍ സെലക്ടീവ് ആയതാണെന്ന് തട്ടിവിടുന്ന പോലെയല്ല മംമ്തയുടെ വാക്കുകള്‍.