കോഴിക്കോട്: മലയാള സിനിമയിലെ താരത്തിളക്കമായ മംമ്ത മോഹന്‍ദാസ് വിവാഹിതയായി.  ദുബായില്‍ ബിസിനസുകാരനായ പ്രജിത്ത് കര്‍ത്തയാണ് മമ്തയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.  കോഴിക്കോട് കടവ് റിസോട്ടില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍. വിവാഹച്ചടങ്ങുകളിലേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനമുണ്ടായിരുന്നില്ല.

മൂവാറ്റുപുഴ വാളകം കന്നയ്ക്കാല്‍ എടോട്ട് വീട്ടില്‍  പത്മനാഭ കര്‍ത്തയുടേയും കന്നയ്ക്കാല്‍ വല്ലാന്‍ പുത്തന്‍പുര വീട്ടില്‍ ഗീതയുടേയും മകനാണ് പ്രജിത്ത്.
കഴിഞ്ഞമാസം 11ന് പ്രജിത്തിന്റെ അമ്മയുടെ സ്വദേശമായ മൂവാറ്റുപുഴ കുന്നയ്ക്കാലിലെ വീട്ടിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

Subscribe Us:

വീട്ടുമുറ്റത്ത് ഒരുക്കിയ മണ്ഡപത്തില്‍ താരപകിട്ടുകളൊന്നും കൂടാതെയായിരുന്നു ചടങ്ങ്. കുടുംബസുഹൃത്തും സഹപാഠിയുമായ പ്രസീതയുടെ വിവാഹത്തിനെത്തിയപ്പോഴാണു പ്രജിത്ത് പ്രണയം അറിയിച്ചത്.

ഇരുവരുടെയും കുടുംബങ്ങള്‍ തമ്മില്‍ വര്‍ഷങ്ങള്‍ നീണ്ട അടുപ്പമാണുണ്ടായിരുന്നത്. ബഹ്‌റൈനിലെ സ്‌കൂളില്‍ ഒരുമിച്ചാണ് മംമ്തയും പ്രജിത്തും പഠിച്ചിരുന്നതെങ്കിലും ഈ ബന്ധം പ്രണയത്തോളമെത്തിയിരുന്നില്ലെന്നു മംമ്ത തന്നെ പറഞ്ഞിരുന്നു.

Malayalam News

Kerala News In English