എഡിറ്റര്‍
എഡിറ്റര്‍
മംമ്ത തിരിച്ചുവരുന്നു
എഡിറ്റര്‍
Wednesday 1st January 2014 1:08pm

mamtha-mohandas

അല്പനാളത്തെ ഇടവേളയ്ക്ക് വിരാമമിട്ട് മംമ്ത മോഹന്‍ ദാസ് വീണ്ടും വെള്ളിത്തിരയിലേക്ക്.

അനില്‍ ബാബു കൂട്ടുകെട്ടിലെ ബാബു സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മംമ്ത നായികയാകുന്നത്. ടു നോറ വിത്ത് ലവ് എന്ന ചിത്രത്തിലാണ് മംമ്ത പ്രധാന വേഷത്തിലെത്തുന്നത്.

അര്‍ബുദബാധയെ തുടര്‍ന്നായിരുന്നു മംമ്ത ചെറിയ ഇടവേള എടുത്തത്. 2010ല്‍ അന്‍വര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങനിടെയാണ് മംമ്തയ്ക്ക് ആദ്യം അര്‍ബുധരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്.

ചികിത്സയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നതിനിടെയാണ് ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ വീണ്ടും അര്‍ബുദം കീഴ്‌പ്പെടുത്തിയത്.

എന്നാല്‍ ഇത്തവണയും ചികിത്സ കഴിഞ്ഞ് അസുഖത്തില്‍ നിന്ന് പൂര്‍ണ മുക്തയായാണ് മംമ്ത തിരിച്ചെത്തുന്നത്.

ടു നോറ വിത്ത് ലവ് എന്ന ചിത്രത്തില്‍ മംമ്തയ്ക്കു പുറമേ കനിഹ, ക്രിഷ് സത്താര്‍, ശേഖര്‍ മേനോന്‍, മിത്രാ കുര്യന്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജി എസ് അനിലാണ് തിരക്കഥ എഴുതിയത്. പ്രവാസി എഴുത്തുകാരാനായ മുഹമ്മദ് വടകരയുടേതാണ് കഥ. കോഴിക്കോട് ജനുവരി 20 ന് ചിത്രീകരണം തുടങ്ങും.

Advertisement