കരിയറിന്റെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുള്ള  നായികയാണ് മംമ്ത. എന്നാല്‍ ആ കാലത്തെ മംമ്തക്കിനി മറക്കാം. ഓര്‍ത്തുവയ്ക്കാന്‍ ഒരുപിടി കഥാപാത്രങ്ങളുമായുള്ള ഈ പുനര്‍ജന്മം ആ കാലങ്ങളെ മായ്ച്ചുകളയും.

മതിലുകള്‍ക്കപ്പുറത്തില്‍ മമ്മൂട്ടിയുടെ നായികയാവുന്ന മംമ്തക്ക് രഞ്ജിത്തിന്റെ ചിത്രത്തിലും അഭിനയിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്. ഉണ്ണി.ആര്‍ രചിച്ച ലീല എന്ന ചെറുകഥ രഞ്ജിത്ത് സിനിമയാക്കുമ്പോള്‍ അതില്‍ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മംമ്തയാണ്..

Subscribe Us:

ഉറുമി രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിലെ നായകന്‍. രഞ്ജിത്തിന്റെ അസോസിയേറ്റായ ചലച്ചിത്രലോകത്ത് തുടക്കത്തില്‍ ശ്രദ്ധനേടിയ ആളാണ് ശങ്കര്‍.

സവിശേഷവ്യക്തിത്വമുള്ള ഒരു കോട്ടയം അച്ചായനാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രം. കുട്ടിയപ്പന്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ശങ്കര്‍ അവതരിപ്പിക്കുന്നത്.

പ്രശസ്ത സംവിധായകന്‍ ശ്യാമപ്രസാദ് സംഗീത സംവിധായകനാകുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

വിചിത്രമായൊരു ലൈംഗികസ്വപ്നം സാക്ഷാത്ക്കരിക്കാനായി കോട്ടയത്ത് നിന്നും വയനാട്ടിലേക്ക് കുട്ടിയപ്പന്‍ നടത്തുന്ന യാത്രയും കണ്ടുമുട്ടുന്ന കഥാപാത്രങ്ങളുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രധാനഇതിവൃത്തം. കാപ്പിറ്റോള്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ലീല ഏപ്രില്‍ 25ന് ആരംഭിക്കും.

ജയരാജ് സംവിധാനം ചെയ്യുന്ന നായിക എന്ന ചിത്രത്തിലും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മംമ്തയാണ്.