മലയാളസിനിമയുടെ കഥ പറയുന്ന കമല്‍ ചിത്രം ‘സെല്ലുലോയ്ഡി’ല്‍ പൃഥ്വിരാജും മംമ്താ മോഹന്‍ദാസും പ്രധാനവേഷത്തിലെത്തുന്നു. മലയാളസിനിമയെ കുറിച്ച് പറയുന്ന സിനിമയില്‍ ജെ.സി ഡാനിയലായാണ് പൃഥ്വിരാജ് എത്തുന്നത്. ഡാനിയലിന്റെ ഭാര്യ ജാനറ്റായി മംമ്തയും വേഷമിടുന്നു.

Ads By Google

ജാനറ്റിനെ സംവൃത അവതരിപ്പിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ തനിക്കാണ് ജാനറ്റുമായി കൂടുതല്‍ സാമ്യമുള്ളതെന്ന് കണ്ട് കമല്‍ തന്നെ ഈ വേഷം ചെയ്യാനായി ക്ഷണിക്കുകയായിരുന്നുവെന്ന് മംമ്ത പറയുന്നു. ശ്രീനിവാസനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ജെ.സി. ഡാനിയലിന്റെ സിനിമാ ജീവിതത്തെയും വ്യക്തി ജീവിതത്തെയും കുറിച്ച് അന്വേഷിക്കുന്ന ചിത്രത്തില്‍ ജീവചരിത്രകാരനായ ചേലങ്ങാടു ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രം കൂടിയാണ് സെല്ലുലോയിഡ് എന്നാണ്  ചിത്രത്തിന്റെ സംവിധായകന്‍ കമല്‍ പറയുന്നത്.