കൊല്‍ക്കത്ത:34 വര്‍ഷത്തെ ഇടതുഭരണം തൂത്തെറിഞ്ഞ് മമതാ ബാനര്‍ജി ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.ബംഗാളിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയാണ് മമത.

44 അംഗമന്ത്രിസഭയാണ് ഗവര്‍ണറുടെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് 37 പേരും കോണ്‍ഗ്രസില്‍നിന്ന് 7 മന്ത്രിമാരുമാണ് മന്ത്രിസഭയിലുള്ളത്.

മുന്‍മുഖ്യമന്ത്രി ബുദ്ധദേബ ഭട്ടാചാര്യ, കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, എ.കെ ആന്റണി, പ്രണബ് മുഖര്‍ജി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.