Categories

റെയില്‍വെ വികസനത്തിന് വിഷന്‍ 2010

ന്യൂദല്‍ഹി: റെയില്‍വെ വികസനത്തിന് വിഷന്‍ 2020 ആരംഭിക്കുമെന്ന് മമതാ ബാനര്‍ജി. പാര്‍ലിമെന്റില്‍ 2010ലെ റെയില്‍വെ ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മമത. ഇതിന്റെ ഭാഗമായി 25000 പുതിയ ലൈനുകള്‍ സ്ഥാപിക്കും. പുതിയ പദ്ധതികള്‍ 100 ദിവസത്തിനകം നടപ്പാക്കാന്‍ കര്‍മ്മ സമിതി രൂപീകരിക്കുമെന്നും മമത വ്യക്തമാക്കി.

1. ചരക്ക് കൂലിയില്‍ വര്‍ധനവില്ല, ഒരു വര്‍ഷത്തിനകം 1000 കിലോ മീറ്റര്‍ റെയില്‍വെ ലൈന്‍ സ്ഥാപിക്കും.

2. റെയില്‍വെയില്‍ സ്വകാര്യ മേഖലകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കും. എന്നാല്‍ സ്വകാര്യ വത്കരിക്കില്ല.

3. തിരുവനന്തപുരമടക്കം എഴ് സ്റ്റേഷനുകളില്‍ കുടിവെള്ള ബോട്‌ലിങ് പ്ലാന്റുകള്‍ സ്ഥാപിക്കും. പാലക്കാട് കോച്ച് ഫാക്ടറിക്ക് അന്തിമാനുമതി

4പാലക്കാട് കോച്ച് ഫാക്ടറിക്ക് അനുമതി നല്‍കി.

5. റെയില്‍വെ പരീക്ഷ പ്രാദേശിക ഭാഷയിലെഴുതാന്‍ സംവിധാനമൊരുക്കും.

6. സാമ്പത്തിക വശം പരിശോധിച്ച് മാത്രമായിരിക്കും പുതിയ പദ്ധതിക്ക് അനുമതി നല്‍കുക.

7.പുതിയ വരുമാന സ്രോതസുകള്‍ കണ്ടെത്തുമെന്നും അവര്‍ പറഞ്ഞു.

8. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ബുക്കിങ് സെന്ററുകള്‍ തുടങ്ങും.

9.ആളില്ലാത്ത 3000 ലെവല്‍ ക്രോസുകളില്‍ കാവല്‍ ഏര്‍പ്പെടുത്തും.

10. 93 വിവിധോദ്ദേശ സമുച്ചയങ്ങള്‍ നിര്‍മ്മിക്കും.

11. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ആര്‍ പി എഫിനെ നവീകരിക്കും. ആര്‍ പി എഫില്‍ മഹിളാ വാഹിനി വിഭാഗം സ്ഥാപിക്കും

12. വനിതാ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും.

13. അഞ്ച് സ്‌പോര്‍ട്‌സ് അക്കാദമികള്‍ സ്ഥാപിക്കും.

14.കൂടുതല്‍ കായിക താരങ്ങള്‍ക്ക് ജോലി നല്‍കും.

15.പത്ത് വര്‍ഷത്തിനുള്ളില്‍ എല്ലാ റെയില്‍ ഉദ്യോഗസ്ഥര്‍ താമസ സൗകര്യമൊരുക്കും.

16. കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രമാണിച്ച് പ്രത്യേക ട്രെയിനുകള്‍ സര്‍വ്വീസ് നടത്തും.

17. ഒരു വര്‍ഷത്തിനകം റായ്ബറേലിയില്‍ കോച്ച് ഫാക്ടറി തുടങ്ങും

18. പദ്ധതികള്‍ നടത്താന്‍ കര്‍മ്മ സേന രൂപീകരിക്കും

19. 1302 കോടി രൂപ യാത്രക്കാരുടെ സുരക്ഷക്കായി ചെലവഴിക്കും.

20. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കും പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍ക്കും യാത്രാ ഇളവ് അനുവദിക്കും.

21. മുംബൈയില്‍ 101 സബര്‍ന്‍ ട്രെയിനുകള്‍ സ്ഥാപിക്കും

22. സ്ലീപ്പര്‍, എസി ക്ലാസുകളില്‍ ചാര്‍ജ് കുറക്കും എസിയില്‍ 20 രൂപയും സ്ലീപ്പറില്‍ 10 രൂപയും സര്‍വ്വീസ് ചാര്‍ജ് കുറക്കും

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.