ഒന്നോ രണ്ടോ സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്ന നായികാ നായികന്‍മാര്‍ തമ്മില്‍ പ്രണയമാണെന്ന് പലരും അടിച്ചിറക്കാറുണ്ട്. അന്‍വറിലും ത്രില്ലറിലും ഒരുമിച്ചഭിനയിച്ച പൃഥ്വിയും മമ്തയും പ്രണയമാണെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇതുവെറും ഗോസിപ്പല്ല എന്ന നിലയ്ക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് പുതിയ സൂചനകള്‍

മമ്തയെ മരുമകളായി കാണാന്‍ പൃഥ്വിവിന്റെ അമ്മ മല്ലികയ്ക്ക് ആഗ്രഹമുണ്ടെന്നാണ് പുതിയ വാര്‍ത്ത. മല്ലിക അങ്ങനെയങ്ങ് തുറന്നുപറഞ്ഞില്ലെങ്കിലും പറയാതെ പറയുന്നത് അതാണെന്നാണ് അവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരം. മമ്ത നടിയെന്ന നിലയില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കിലും മമ്തയുടെ വ്യക്തിത്വമാണ് മല്ലികയെ ആകര്‍ഷിച്ചത്. മമ്ത നല്ല നാടന്‍ കുട്ടിയാണെന്ന് മല്ലിക പലരോടും പറഞ്ഞിട്ടുണ്ട്.

എന്തായാലും നായകന്റെ അമ്മ ഓക്കെയാണെന്ന് മനസ്സിലായി. ഇനി അറിയേണ്ടത് നായകന്റെ കാര്യമാണ്. എന്തായാലും. മലയാള സിനിമയില്‍ മറ്റൊരു താരവിവാഹത്തിനു കൂടി സാധ്യതയുണ്ടാവുമോ എന്ന് വഴിയേ അറിയാം.