എഡിറ്റര്‍
എഡിറ്റര്‍
ഉച്ചക്കഞ്ഞിയ്ക്കും ആധാര്‍; കേന്ദ്രത്തിന്റേത് ഞെട്ടിക്കുന്ന തീരുമാനം, ശക്തമായി പ്രതികരിക്കണമെന്നും മമത ബാനര്‍ജി
എഡിറ്റര്‍
Sunday 5th March 2017 5:15pm

കൊല്‍ക്കത്ത: ഇനിമുതല്‍ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി നല്‍കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായിരിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. കേന്ദ്രത്തിന്റെ തീരുമാനം ഞെട്ടിക്കുന്നതാണെന്നായിരുന്നു മമതയുടെ പ്രതികരണം.


Also Read; വീഴ്ച്ചയിലും പൊരുതാന്‍ മറക്കാതെ അശ്വിന്‍; വാര്‍ണറെ പുറത്താക്കി ‘ അശ്വിന്‍ മാജിക് ‘ വീണ്ടും ; വീഡിയോ കാണാം


ഉച്ച ഭക്ഷണ വിതരണത്തിനും ശിശുക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധിതമാക്കിയ ഞെട്ടിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട മമത ഇനിമുതല്‍ ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ് വേണ്ടി വരുമോ എന്നും ചോദിച്ചു.

കുട്ടികളുടെ അടിസ്ഥാന അവകാശങ്ങള്‍ എന്തിനാണ് ഇല്ലാതക്കുന്നുവെന്നും ആധാറിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളുടെ സ്വകാര്യത ഇല്ലാതാക്കുകയാണൈന്നും മമത പറഞ്ഞു.

ഈ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ജനങ്ങളോട് ഇത്ര മോശമായി പെരുമാറുന്നുവെന്ന് ചോദിച്ച മമത ഒരു രാജ്യമെന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും അഭിപ്രായപ്പെട്ടു.

Advertisement