Categories

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ പെരുമാള്‍ എത്തുന്നു

അത, പെരുമാള്‍ ഐ.പി.എസ് വീണ്ടും വരുന്നു. ഇത്തവണ പുതിയ ദൗത്യവുമായാണ് വരവ്. സംസ്ഥാന മുഖ്യമന്ത്രിയുടെ ജീവനെടുക്കാനെത്തുന്ന കൊലയാളിയെ കണ്ടെത്താനാണ് പെരുമാള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 90 തീയേറ്ററുകളില്‍ മമ്മൂട്ടിയുടെ ‘ആഗസ്റ്റ് 15’ പ്രദര്‍ശനത്തിനെത്തും.

ഷാജി കൈലാസ്-എസ്.എന്‍ സ്വാമി-അരോമാ മണി ടീമിന്റെതാണ് ചിത്രം. ഇരുപതു വര്‍ഷം മുമ്പ് സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് 1 എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ആഗസ്റ്റ് 15.

മമ്മൂട്ടിയൊടൊപ്പം സിദ്ദീഖ്, ലാലു അലക്‌സ്, തലൈവാസല്‍ വിജയ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശ്വേത മോനോന്‍, മേഘ്‌ന എന്നിവര്‍ ചിത്രത്തില്‍ അഭിനിയിക്കുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.