Categories

മമ്മുട്ടി ചിത്രത്തിന് അനൂപ് മേനോന്റെ തിരക്കഥ

anoop-menon

ന്യൂ ജനറേഷന്‍ സിനിമകളുടെ നായകന്‍ എന്ന വിശേഷത്തിനുടമയായ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ മമ്മൂട്ടി ചിത്രത്തിന് തിരക്കഥയെഴുതുന്നു.

കോട്ടയം കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവ് എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ശൈലിയിലുള്ള കഥാപാത്രത്തെയാവും മമ്മുട്ടി ഈ ചിത്രത്തിലും അവതരിപ്പിക്കുക എന്നാണ് സൂചന.

ഈ വര്‍ഷം അവസാനത്തോടെയാവും സിനിമയുടെ ചിത്രീകരണം ആരംഭിയ്ക്കുക.

ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ലാവന്‍ഡര്‍, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നിവയാണ് അനൂപ് മേനോന്‍ തിരക്കഥയെഴുതിയ മറ്റ് ചിത്രങ്ങള്‍.

2009 ല്‍ തിരക്കഥയെന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും ഫിലിംഫെയര്‍ അവാര്‍ഡും അനൂപിന് ലഭിച്ചിരുന്നു.

ഈ ചിത്രത്തിലെ അഭിനയത്തിന് ഏറെ ജനശ്രദ്ധ നേടാനും അനൂപിന് കഴിഞ്ഞു.

Tagged with: |