തിരുവന്തപുരം: സ്വന്തം ജീവിതത്തിലൂടെ താനാരാണെന്ന് കണ്ടെത്തുക, അതാണ് ഒരു മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. അങ്ങനെ നോക്കുകയാണെങ്കില്‍ നമ്മുടെ മമ്മുക്ക ജീവിതത്തില്‍ വിജയിച്ചു എന്നുറപ്പിക്കാം. പോലീസും കള്ളനും രാജാവും പ്രമാണിയും പോക്കിരിയുമൊക്കെ ആകാന്‍ ശ്രമിച്ചെങ്കിലും മമ്മുക്ക സ്വന്തം തട്ടകം കുറെച്ചെങ്കിലും തിരിച്ചറിഞ്ഞു.
ഞാനൊരു പരിശ്രമിയായ കൃഷിക്കാരനെ പോലെയാണെന്നാണ് പുള്ളിയുടെ പുതിയ വെളിപ്പെടുത്തല്‍. പോലെ എന്നതങ്ങ് ഒഴിവാക്കിയാല്‍ വക്കീലു പറഞ്ഞത് കറക്ട്. എന്നിട്ടാ കോട്ടും പുസ്തകവും വലിച്ചെറിഞ്ഞ് പാടത്തൊന്നിറങ്ങിയാല്‍ മതി. പ്രേക്ഷകര് പറയും മമ്മുക്കയും വിതച്ചത് കൊയ്യാന്‍ തുടങ്ങിയെന്ന്. കോമാളി വേഷവും കെട്ടേണ്ട. വീട്ടിലെ ഭക്ഷ്യ പ്രതിസന്ധിക്ക് പരിഹാരവുമാകും. ഒടുക്കം പറയാനൊരു ഡയലോഗും തള്ളേ നല്ല പൊളപ്പന്‍ വെളവാണല്ലോ
ദാസനും വിജയനും പറഞ്ഞതുപോലെ ഓരോന്നിനും അതിന്റെതായ സമയമുണ്ടാകും. അല്ലാതെ പോക്കിരിയും ഗുലാനും മാണിക്യവുമൊക്കെയായി നടന്ന കാലത്ത് ഈ തോന്നലുണ്ടായില്ലല്ലോ.വൈകിയുദിച്ച വിവേകമാണ് . ഇനി മടിച്ചുനില്‍ക്കാതെ ഒന്നിറങ്ങിക്കോ വക്കീലേ. വാത്സല്യത്തോടെ ബാലപാഠം പഠിച്ചുകാണില്ലേ. എന്നിട്ടും ഇറങ്ങാന്‍ മടിയുണ്ടെങ്കില്‍ ആ പാട്ടൊന്ന് പാടിയാല്‍ മതി, തെക്ക് തെക്ക് തെക്കേപ്പാടം മുത്ത് മുത്ത്…..