Categories

മിലന്‍ ജലീല്‍ ചിത്രത്തില്‍ വീണ്ടും മമ്മൂട്ടി

mammotty-new

നിര്‍മാതാവ് മിലന്‍ ജലീലും മെഗാ സ്റ്റാര്‍ മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു.

താപ്പാന എന്ന ചിത്രത്തിന് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ടി.പി ദേവരാജനും സംവിധാനം ചെയ്യുന്നത് ഷിബു ഗംഗാധരനുമാണ്.

മുകേഷ്, ഇന്ദ്രന്‍സ്, സുരേഷ് കൃഷ്ണ, സാദിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റീനു മേത്തസാണ് ചിത്രത്തിലെ നായിക.

പുതുമുഖ താരമായ അഹമദ് സിദിഖും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ദല്‍ഹി, ഗോവ, എറണാകുളം എന്നിവിടങ്ങളിലാവും ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണമിടും. പ്രദീപ് നായരാണ് ക്യാമറാമാന്‍. ഗാലക്‌സി സിനിമയുടെ ബാനറിലാണ് ചിത്രം പുറത്തിറങ്ങുക.

Tagged with: