ശ്യാമപ്രസാദിന്റെ ഒരേ കടലെന്ന ചിത്രം തീര്‍ത്തും വ്യത്യസ്തമായ ഒരു പ്രമേയമായിരുന്നു.മമ്മൂട്ടിയുടെ സിനിമാജീവിതത്തിലെ നാഴികക്കല്ലുകളിലൊന്നായിരുന്നു ഒരേ കടലിലെ നാഥന്‍.

പ്രേക്ഷകര്‍ മമ്മൂട്ടിയെ മറന്ന് കഥാപാത്രത്തെ മാത്രം ഓര്‍ക്കുന്ന രീതിയിലായിരുന്നു മമ്മൂട്ടിയുടെ പ്രകടനവും. ഇതുപോലൊരു കൂട്ടുകെട്ട് വീണ്ടും ഉണ്ടായെങ്കില്‍ എന്ന് പലരും വിചാരിച്ചിട്ടുണ്ടാവാം. അവര്‍ക്ക് പ്രതീക്ഷയേകിക്കൊണ്ട് മമ്മൂട്ടി ശ്യാമപ്രസാദ് കൂട്ടുകെട്ടില്‍ ഒരു ചിത്രം കൂടി വരുന്നു.
ഇലക്ട്രയ്ക്കുശേഷം ശ്യാമപ്രസാദ് ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍. ഒരേ കടല്‍ നിര്‍മ്മിച്ച വിന്ധ്യന്‍ തന്നെയാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്.

ശ്യാമപ്രസാദ് തന്നെയാണ് തിരക്കഥയൊരുക്കുന്നത്. ഒരു കുറ്റകൃത്യത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല.