ന്യൂദല്‍ഹി: കാശ്മീര്‍ പ്രശ്‌നം ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പാകിസ്ഥാനുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഭീകരവാദത്തിനെതിരെ ശക്തവുമായ നടപടികള്‍ സ്വീകരിക്കണമെന്നും ഷേര്‍ ഇ-കാശ്മീര്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യയുടെ ആഗ്രഹം. എന്നാല്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാനുള്ള നടപടി പാക്കിസ്ഥാന്‍ സ്വീകരിക്കണം. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് പാക്കിസ്ഥാന്‍ തയ്യാറാവണമെന്നും പ്രധാനമന്ത്രി പറഞ്ഞു.