എഡിറ്റര്‍
എഡിറ്റര്‍
പാര്‍ലമെന്റ് സമ്മേളനം: ഏതുവിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി
എഡിറ്റര്‍
Wednesday 8th August 2012 10:07am

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഏത് വിഷയത്തിലും ചട്ടവിധേയമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അറിയിച്ചു.  വര്‍ഷകാല സമ്മേളനത്തിനായി പാര്‍ലമെന്റിലെത്തിയ അദ്ദേഹം  മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Ads By Google

രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനം കേന്ദ്ര സര്‍ക്കാരിന് നിര്‍ണ്ണായകമാണ്.

ലോക്‌സഭയിലെയും രാജ്യസഭയിലെയും നടപടികളില്‍ പ്രതിപക്ഷം സഹകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ആസാമിലെ സംഘര്‍ഷം ബി.ജെ.പി സഭയില്‍ ഉന്നയിക്കുമെന്ന കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ചകള്‍ക്കുളള വേദിയാക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി.

ആസാം കലാപം, വൈദ്യുതി പ്രതിസന്ധി, സാമ്പത്തിക മാന്ദ്യം എന്നീ വിഷയങ്ങളെ ചൊല്ലി പ്രതിപക്ഷം വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നാണ് അറിയുന്നത്.

ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായതോടെ കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി നടന്നിരുന്നു. ആഭ്യന്തരമന്ത്രി സ്ഥാനം ഊര്‍ജമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്കു കൈമാറി പി.ചിദംബരം വീണ്ടും ധനമന്ത്രി സ്ഥാനത്തെത്തി. വീരപ്പമൊയ്‌ലിക്ക് ഊര്‍ജ വകുപ്പിന്റെ അധിക ചുമതലയും ലഭിച്ചിരുന്നു.

Advertisement