എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടി- വി.എം വിനു ടീമിന്റെ “ഫേസ് ടു ഫേസ്”
എഡിറ്റര്‍
Saturday 10th November 2012 2:52pm

മമ്മൂട്ടിയെ നായകനാക്കി വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഫേസ് ടു ഫേസ്”. ചിത്രത്തിന്റെ ഓഡിയോ റിലീസിങ് ഇന്ന് കൊച്ചിയില്‍ വെച്ച് നടന്നു. ചിത്രത്തിന്റെ ഓഡിയോ സി.ഡി മമ്മൂട്ടി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാറിന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

എം.കെ നാസറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. “വേഷം” എന്ന ചിത്രത്തിന് ശേഷം വി.എം വിനുവും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് “ഫേസ് ടു ഫേസ്”. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ നാസറാണ്. ചിത്രം നിര്‍മ്മിക്കുന്നത്.

Ads By Google

പ്രതാപ് പോത്തന്‍, സായികുമാര്‍, സിദ്ദിഖ്, സുരേഷ് കൃഷ്ണ, മാമ്മുക്കോയ, വിജയരാഘവന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സിലൂടെയും ഷെയര്‍ മാര്‍ക്കറ്റിങ്ങിലൂടെയും പണമുണ്ടാക്കുന്ന ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചീട്ടുകളിയിലൂടെ സമയം കളയുന്ന ബാലചന്ദ്രന്റെ ജീവതത്തില്‍ അവിചാരിതമായി ചിലതൊക്കെ സംഭവിക്കുന്നു. ഇതോടെ കഥാഗതി മാറുന്നു.

ലോക നാഥനാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വഹിക്കുന്നത്. അല്‍ഫോണ്‍സാണ് ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോമയാണ് ചിത്രത്തിലെ നായിക.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളുടെ നന്‍മയും തിന്‍മയും ചിത്രത്തിലെ പ്രതിപാദ്യ വിഷയമാണ്. കൊച്ചിയിലും ഗോവയിലുമായാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Advertisement