ചെന്നൈ : ചലച്ചിത്ര നടന്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ വിവാഹിതനായി. ചെന്നൈയിലെ വ്യവസായി സെയ്ദ് നിസ്സാമുദ്ദീന്റെ മകള്‍ അമാല്‍ സൂഫിയയാണ് വധു. ചെന്നൈയിലെ പാര്‍ക്ക് ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്നലെ വൈകീട്ട് നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചലച്ചിത്ര താരങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമായി ഡിസംബര്‍ 26 ന് കൊച്ചിയില്‍ പ്രത്യേക വിവാഹ ചടങ്ങ് നടത്തുന്നുണ്ട്. ചെന്നൈയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങില്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, സുരേഷ് ഗോപി, ഭാര്യ രാധിക, ശരത് കുമാര്‍, അര്‍ജുന്‍,ദിലീപ്, പ്രഭു, സുകുമാരി ,കുഞ്ചന്‍,സീമ സംവിധായകന്‍ ഹരിഹരന്‍,ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എം.കെ സ്്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Subscribe Us:

Malayalam News

Kerala News In English