എഡിറ്റര്‍
എഡിറ്റര്‍
ലാല്‍ ജോസ്-മമ്മൂട്ടി കൂട്ടുകെട്ടിന്റെ ഇമ്മാനുവല്‍
എഡിറ്റര്‍
Wednesday 2nd January 2013 3:18pm

ലാല്‍ ജോസും മമ്മൂട്ടിയും ഒരുമിക്കുന്ന പുതിയ ചിത്രമാണ് ‘ഇമ്മാനുവല്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു. നവാഗതനായ എ.സി വിജീഷാണ് ചിത്രത്തിന്റെ  കഥ, തിരക്കഥ സംഭാഷണം എന്നിവ നിര്‍മിച്ചിരിക്കുന്നത്.

ഒരു പുസ്തക പ്രസാധകന്റെ കീഴില്‍ ജോലി ചെയ്യുന്ന ഇമ്മാനുവല്‍ എന്നയാളെയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.  അപ്രതീക്ഷിതമായി ഒരുനാള്‍ കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിക്കുന്നതോടെ ഇമ്മാനുവലും കുടുംബവും പ്രതിസന്ധിയിലാകുന്നു. ഇതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Ads By Google

പുതിയ തൊഴില്‍ തേടിയുള്ള ഇമ്മാനുവലിന്റെ യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. നന്മയുടെ അംശം നഷ്ടപ്പെട്ടുപോകുന്ന മലയാളി സമൂഹത്തിന് നല്ലൊരു സന്ദേശം കൂടിയാണ് ചിത്രം.

സിന്‍സില്‍ സെലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടിയുടെ പ്ലേഹൗസ് പ്രദര്‍ശനത്തിനെത്തിക്കും. പത്ത് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും ലാല്‍ജോസും ഒരു മുഴുനീള ചിത്രത്തിനായി ഒന്നിക്കുന്നത്.

നേരത്തേ കേരള കഫേയില്‍ മമ്മൂട്ടിയെ നായകനാക്കി പുറം കാഴ്ച്ചകള്‍ ലാല്‍ ജോസ് തയ്യാറാക്കിയിരുന്നു. മമ്മൂട്ടി നായകനായ ഒരു മറവത്തൂര്‍ കനവാണ് ലാല്‍ജോസിന്റെ ആദ്യ ചിത്രം. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

Advertisement