എഡിറ്റര്‍
എഡിറ്റര്‍
ഭാഷയുടെ വ്യത്യസ്തതയുമായി വീണ്ടും മമ്മൂട്ടി
എഡിറ്റര്‍
Tuesday 6th November 2012 4:39pm

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ദിലീപും ഒന്നിക്കുന്നു. കമ്മത്ത് സഹോദരന്‍മാരുടെ കഥ പറയുന്ന പ്രൊപ്രൈറ്റര്‍ കമ്മത്ത് ആന്റ് കമ്മത്ത് എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ദിലീപും ഒരുമിച്ച് അഭിനയിക്കുന്നത്. ദിലീപ് നായകനായ കാര്യസ്ഥന്റെ സംവിധായകന്‍ തോംസണ്‍ ആണ് ഈ ചിത്രത്തിന്റേയും സംവിധായകന്‍.

Ads By Google

ചിത്രത്തില്‍  കൊംഗിണി ഭാഷ സംസാരിച്ച് വളരെ വ്യത്യസ്തമായ സ്‌റ്റെലിലാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തില്‍ ചലച്ചിത്ര താരമായി തമിഴ് നടന്‍ ധനുഷും എത്തുന്നു. അടുത്ത വര്‍ഷത്തെ ആദ്യ മമ്മൂട്ടി-ദിലീപ് മള്‍ട്ടി സ്റ്റാര്‍ ചിത്രമായാണ് കമ്മത്ത് ആന്റ് കമ്മത്ത് റിലീസിനെത്തുക. കൊംഗിണി ഭാഷ സംസാരിക്കുന്ന കമ്മത്ത് സഹോദന്‍മാരുടെ കഥ പറയുന്ന ചിത്രം ഹ്യൂമറിന് പ്രാധാന്യം നല്‍കിയാണ് അണിയിച്ചൊരുക്കുന്നത്.

കൊച്ചിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷെഡ്യൂളില്‍ ദിലീപ് ബുധനാഴ്ച ചേരും. റീമാ കല്ലിങ്കല്‍, കാര്‍ത്തിക എന്നിവരാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ബാബുരാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. സിബി. കെ. തോമസ്-ഉദയകൃഷ്ണ ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കൂഞ്ചാക്കോ ബോബനുമുണ്ടാകും.

രാജമാണിക്യം, പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്, ചട്ടമ്പിനാട് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഭാഷയുടെ വ്യത്യസ്തതയുമായി മമ്മൂട്ടി എത്തുന്നു എന്നത് ചിത്രത്തിന്റെ സവിശേഷതയാണ്.

Advertisement