കേരളത്തിലെ എല്ലാ ജില്ലകളിലും ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ സ്പാര്‍ക്ക് പദ്ധതിയുമായി മലയാളത്തിന്റെ സ്വന്തം ഭരത് മമ്മൂട്ടിയെത്തുന്നു.

മമ്മൂട്ടി ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷനും, എമിറോസ് എഡ്യുക്കേഷനുമായി സഹകരിച്ചാണ് സ്പാര്‍ക്ക് പദ്ധതി നടപ്പാക്കുന്നത്.

Ads By Google

ഇതിന്റെ ആദ്യ കേന്ദ്രത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അടുത്തമാസം സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യും

ഭാഷ മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതിക്ക് രൂപം നല്‍കണമെന്ന  നിര്‍ദ്ദേശം മമ്മൂട്ടി ഫാന്‍സ് അസോസിയേഷനാണ് താരത്തിന് മുന്നില്‍ അവതരിപ്പിച്ചത്. എന്നാല്‍ സമൂഹത്തിന് മുഴുവന്‍ ഗുണം കിട്ടണമെന്ന നിര്‍ദ്ദേശമാണ്  മമ്മൂട്ടി മുന്നോട്ട് വെച്ചതെന്ന് ഫാന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് റോബോര്‍ട്ട് പള്ളിക്കത്തോട് പറഞ്ഞു.

എന്നാല്‍ നിര്‍ധനരായ കുട്ടികളുടെ ആരോഗ്യ പരിചരണത്തിന് വേണ്ടി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ തുടങ്ങിയ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ വിജയത്തിന് ശേഷമാണ് സ്പാര്‍ക്ക് പദ്ധതിക്ക് മമ്മൂട്ടി തുടക്കമിടുന്നത്.