കുമാരനാശാന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ കരുണയെ ആധാരമാക്കി കെ.എം മധുസൂദനന്‍  സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകുന്നു. കരുണ  ‘ദ റിട്ടേണ്‍ ഓഫ് ബുദ്ധ’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപഗുപ്തനായെത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

ബയോസ്‌കോപ്പിലൂടെ പ്രശസ്തനായ കെ.എം മധുസൂദനന്‍ തന്നെയാണ് തിരക്കഥയും തയ്യാറാക്കുന്നത്.

ഉത്തരമഥുരാപുരിയിലെ കുപ്രസിദ്ധ വേശ്യയായ വാസവദത്തയ്ക്ക് ബുദ്ധസന്യാസിയായ ഉപഗുപ്തനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന ഖണ്ഡകാവ്യമാണ് കരുണ. കരുണ എന്ന സിനിമയും സിനിമയ്ക്കുപുറത്തെ വര്‍ത്തമാനകാല കഥയും സമാന്തരമായി ദൃശ്യവത്കരിക്കാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ഇതില്‍ കരുണയെ വര്‍ത്തമാന കാലത്തില്‍ ആവിഷ്‌കരിക്കുന്ന സിനിമാ സംവിധായകന്റെ വേഷത്തിലാണ് മമ്മുട്ടി എത്തുന്നത്.