സെക്കന്റ് ഷോ എന്ന സിനിമയെപ്പറ്റിയുള്ള ആലോചനകള്‍ തുടങ്ങിയശേഷം മാധ്യമപ്രവര്‍ത്തകരെല്ലാം ദുല്‍ഖര്‍ സല്‍മാന്റെ പിന്നാലെയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലുള്ളതുകൊണ്ടുതന്നെ ദുല്‍ഖറിന്റേത് ഗ്ലാമറസ് തുടക്കമായിരുന്നു. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങുന്നതിന് മുമ്പ് അതേ കുടുംബത്തില്‍പ്പെട്ട ഒരാള്‍ കൂടി സിനിമയിലേക്ക് കടന്നുവന്നിരുന്നു.

അത് മറ്റാരുമല്ല, മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രഹിംകുട്ടിയുടെ മകന്‍ മക്ബൂലാണ്. സെക്കന്റ്‌ഷോ പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുമ്പ് പുറത്തിറങ്ങിയ അസുരവിത്തിലൂടെയാണ് മക്ബൂല്‍ സിനിമാ രംഗത്തെത്തിയത്.

‘ ഭാഗ്യത്തിന് എന്റെ അച്ഛന്‍ സൂപ്പര്‍സ്റ്റാറൊന്നുമല്ല. അതുകൊണ്ടുതന്നെ ആളുകള്‍ക്ക് എന്നിലുള്ള പ്രതീക്ഷ ചെറുതാണ്. എന്റെ കസിന് ലഭിച്ച താരമകനെന്ന ലേബല്‍ എനിക്ക് ലഭിച്ചിട്ടില്ല.’ 24 കാരനായ മക്ബൂല്‍ പറയുന്നു.

മക്ബൂലിന്റെ സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ദുല്‍ഖറിനും വലിയ ആകാംഷയായിരുന്നു‍. ‘സിനിമയിലെത്തിയതിന്റെ 25ാം വാര്‍ഷികം ഞാന്‍ ആഘോഷിക്കുന്നതിന് ഒരാഴ്ച മുമ്പ് നീ ആഘോഷിച്ച് കളയുമല്ലേ! ‘ ദുല്‍ഖര്‍ തന്നെ വിളിച്ച് ഇങ്ങനെ പറഞ്ഞെന്നും മക്ബൂല്‍.

ബംഗ്ലൂരില്‍ നിന്നും ഹോട്ടല്‍ മാനേജ്‌മെന്റ് ബിരുദം നടിയശേഷമാണ് മക്ബൂല്‍ സിനിമയിലെത്തുന്നത്. കുടുംബത്തിന് താരപിന്‍ബലമുണ്ടായിട്ടും മിക്ക സിനിമാ സംവിധായകര്‍ക്കും പിറകേ ചാന്‍സ് ചോദിച്ച് നടക്കേണ്ട ഗതിയായിരുന്നു മക്ബൂലിന്.

‘അങ്കിളിന്റെ പേര് പറഞ്ഞാല്‍ ചാന്‍സ് ലഭിക്കാന്‍ വലിയ ബുദ്ധിമുണ്ടാവില്ലെന്ന് അറിയാമായിരുന്നു. പക്ഷെ അപ്പോള്‍ ഒരു നടനാവുന്നതിന്റെ വില എനിക്ക് മനസിക്കാനാവില്ല. എന്റെ സ്വന്തം കഠിനാധ്വാനത്തിലൂടെ ഓഫര്‍ നേടിയെടുക്കാനായിരുന്നു എനിക്കിഷ്ടം.’ മക്ബൂല്‍ പറഞ്ഞു.

ക്യാമറയെ അഭിമുഖീകരിക്കലും മുണ്ടുടുക്കലുമായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും ഈ യുവാവ്.

‘ അങ്കിളിനൊപ്പം ഇരുന്നാണ് ഞാന്‍ സിനിമ കണ്ടത്. അദ്ദേഹത്തിന്റെ ഓരോ വാക്കും എനിക്ക് വളരെ വിലപ്പെട്ടതാണ്. സിനിമ കഴിഞ്ഞശേഷം അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങള്‍ ഉപദേശിച്ചുതന്നു. അതേസമയം എന്റെ അഭിനയത്തില്‍ അദ്ദേഹം ഇംപ്രസ്ഡ് ആണെന്നും മനസിലായി. ഒരു ഫിലിംമേക്കര്‍ കൂടിയായ മക്ബൂല്‍ ഇതിനകം തന്നെ രണ്ട് ഹ്രസ്വചിത്രങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

Malayalam News

Kerala News in English