മമ്മൂട്ടിയുടെ 2010ലെ ആദ്യ ചിത്രമായ ദ്രോണ ഈ മാസം 21ന് തിയേറ്ററുകളിലെത്തും. പട്ടാഴി മാധവന്‍ നമ്പൂതിരി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. വാസ്തുശില്‍പ്പിയും മന്ത്രവാദിയുമായ ബ്രാഹ്മണനാണ് ഈ നമ്പൂതിരി.

മന്ത്ര തന്ത്ര വിദ്യകളിലുള്ള അഗാധമായ അറിവും വാസ്തുവിദ്യ അനുസരിച്ച് വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാഗത്ഭ്യവുമുള്ളയാളാണ് നമ്പൂതിരി. ഒരു പ്രേതഭവനത്തിലേക്കുള്ള നമ്പൂതിരിയുടെ കടന്നു വരവും അതെത്തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ദ്രോണയില്‍ വഴിത്തിരിവാകുന്നത്. സുനിതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Subscribe Us:

നവ്യ നായര്‍, കനിഹ എന്നിവരാണ് നായികമാര്‍ . റീമ കല്ലിങ്കല്‍ ഈ ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇവര്‍ക്കു പുറമെ തിലകന്‍, മനോജ്.കെ. ജയന്‍, സായ്കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ബാല, വിജയകുമാര്‍, ഇര്‍ഷാദ്, കൊല്ലം തുളസി, ശ്വേത വിജയ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: എ.കെ. സാജന്‍. ഗാനരചന: കൈതപ്രം. സംഗീതം: ദീപക് ദേവ്.