Categories

ചുമട്ടുതൊഴിലാളിയായ അച്ഛനെ കുറിച്ച് അഭിമാനത്തോടെ മകന്‍; പിതാവിനെ വേദിയിലേക്ക് ക്ഷണിച്ച് നെഞ്ചോട് ചേര്‍ത്ത് മമ്മൂട്ടിയുടെ ആദരം

കൊല്ലം: അവാര്‍ഡ് വേദിയില്‍ ചുമട്ടുതൊഴിലാളിയായ അച്ഛനെ കുറിച്ച് അഭിമാനത്തോടെ പറഞ്ഞ് അവാര്‍ഡ് ജേതാവായ വരുണ്‍ ചന്ദ്രന്‍.

വരുണ്‍ ചന്ദ്രന്റെ കോര്‍പ്പറേറ്റ് 360 എന്ന സ്റ്റാര്‍ട്ടപ്പിന്റെ വിജയ രഹസ്യം പങ്കുവയ്ക്കുന്നതിനിടെയാണ് ചുമട്ടുത്തൊഴിലാളിയായ പിതാവ് ബാലചന്ദ്രനും മുത്തശിയും കടബാധ്യതമൂലം നാടുവിട്ട അമ്മയേയും കുറിച്ചുമൊക്കെ വരുണ്‍ മനസ്സ്തുറന്നത്.


Dont Miss ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ ദീപം തെളിയിച്ച് സി.പി.ഐ.എം എം.എല്‍.എ: ചിത്രങ്ങള്‍ പുറത്ത്


വേദിയില്‍ നടന്‍ മമ്മൂട്ടിയും മുകേഷും ജോണ്‍ ബ്രിട്ടാസും ഇരിക്കവേയാണ് വരുണ്‍ തന്റെ അച്ഛനെ കുറിച്ച് വാചാലനായത്.

എന്റെ വല്ല്യമ്മയ്ക്ക് നാട്ടില്‍ വാറ്റുചാരായം വില്‍ക്കുന്ന പണിയായിരുന്നു. വന്‍ ചാരായക്കച്ചവടമായിരുന്നു. അവരുടെ മകന്‍ ബാലചന്ദ്രന്‍ അതായത് എന്റെ അച്ഛന്‍ പിന്നീട് അത് ഏറ്റെടുത്തു.

എന്റെ അച്ഛനും ചുമട്ടുതൊഴിലാളിയായിരുന്നു. ഞാനും അങ്ങനെ ആകണമെന്ന് ആഗ്രഹിച്ചു. ചുമട്ടുത്തൊഴിലാളിയുടെ മകനായതുകൊണ്ട്. ചുമട്ട്തൊഴിലാളിയാകാന്‍ കൊതിച്ച താനിന്ന് തൊഴില്‍ദാതാവായതിന് പിന്നില്‍ പാഠ എന്ന ഗ്രാമാണെന്നും വരുണ്‍ സാക്ഷ്യപ്പെടുത്തി.

ഇപ്പോള്‍ നിലാരംബരായ നിരവധി പേര്‍ക്ക് സഹായം ചെയ്യാന്‍ തന്റെ സ്ഥാപനത്തിന് കഴിയുന്നുണടെന്നും വരുണ്‍ പറഞ്ഞു.

തന്റെ പിതാവ് ചുമട്ട്ത്തൊഴിലാളിയാണെന്ന് വരുണ്‍ ചന്ദ്രന്‍ അഭിമാനത്തോടെ പറഞ്ഞപ്പോള്‍ ആ പിതാവിനെ മഹാനടന്‍ മമ്മൂട്ടി വേദിയിലേക്ക് ക്ഷണിച്ച് ഒപ്പം നിര്‍ത്തി സദസിനു വേണ്ടികൂടി ആദരം അറിയിച്ചു.

”വരുണിന്റെ അച്ഛന്‍ ഇപ്പോഴും കൂപ്പില്‍ ജോലി ചെയ്യുന്നു. കണ്ടോ ബാലചന്ദ്രന് എന്നേക്കാള്‍ കൂടുതല്‍ മസിലുണ്ട് ” ചിരിയോടെ മമ്മൂട്ടി അത് പറഞ്ഞപ്പോള്‍ സദസില്‍ നിറഞ്ഞ കയ്യടി.

Tagged with: