കൊച്ചി: പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് ചടങ്ങിനിടെ പേര് തെറ്റിച്ച് പറഞ്ഞ അവതാരികയ്ക്ക് വേദിയില്‍വെച്ച് തന്നെ ചുട്ട മറുപടി നല്‍കി നടന്‍ മമ്മൂട്ടി.

സംവിധായകന്‍ ശ്യാംധര്‍ ഒരുക്കുന്ന പുളളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം.

വേദിയിലേക്ക് ഓരോരുത്തരെയായി ക്ഷണിക്കുന്നതിനിടെ കലാഭവന്‍ ഷാജോണിന്റെ പേര് അവതാരിക തെറ്റിച്ച് പറഞ്ഞതാണ് മമ്മൂട്ടിയെ ചൊടിപ്പിച്ചത്.

കലാഭവന്‍ ഷാനു എന്ന് പറഞ്ഞുകൊണ്ടായിരുന്നു അവതാരിക അദ്ദേഹത്തെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാല്‍ താന്‍ വിളിച്ചത് ശരിയായ പേരല്ലെന്ന് അവതാരിക അറിഞ്ഞിരുന്നുപോലുമില്ല. അവര്‍ പേര് തിരുത്താനും തയ്യാറായില്ല.


Dont Miss ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാര്‍ വിപ്ലവകാരിയുടെ ആക്രോശം; പി.സി ജോര്‍ജ്ജിനെതിരെ ആഞ്ഞടിച്ച് ആഷിഖ് അബു


മമ്മൂട്ടി, കലാഭവന്‍ ഷാജോണ്‍, ദീപ്തി, ഉണ്ണി മുകുന്ദന്‍, ശ്യാംധര്‍, എം.ജയചന്ദ്രന്‍ തുടങ്ങി പ്രമുഖരെല്ലാം വേദിയില്‍ അണിനിരക്കുകയും ചെയ്തു. എന്നാല്‍ സിനിമയിലെ ഗാനങ്ങളെ കുറിച്ച് പറയാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ മമ്മൂട്ടി തന്നെ ഉള്ളിലെ നീരസം പ്രകടമാക്കി.

‘ പല ആള്‍ക്കാരെയും ഇവിടെ കൂടിയിരുന്നവര്‍ക്ക് അറിയാവുന്ന അത്രയും അവതാരകയ്ക്ക് അറിയില്ല. കലാഭവന്‍ ഷാനുവെന്നൊക്കെ വിളിച്ച് കുളമാക്കി. സോറി. കലാഭവന്‍ ഷാജോണ്‍ അറിയപ്പെടുന്ന കലാകാരനാണ്. അദ്ദേഹത്തെയൊക്കെ തിരിച്ചറിയുന്നത് നല്ലതാണ്. ചില സമയത്ത് എനിക്ക് ഇങ്ങനെയൊരു കുഴപ്പമുണ്ടെന്നും ചിലതൊക്കെ കണ്ടാല്‍ ഉടന്‍തന്നെ പറഞ്ഞുപോകുമെന്നുകൂടി മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ സമയമൊക്കെ ഒരു ചെറുചിരിയോടെ തന്റെ അബദ്ധം അംഗീകരിച്ചവണ്ണം നില്‍ക്കുകയായിരുന്നു അവതാരിക.