എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടിയും സലിം അഹമ്മദും വീണ്ടും ഒന്നിക്കുന്നു
എഡിറ്റര്‍
Tuesday 19th November 2013 12:12pm

mammootty

ദേശീയപുരസ്‌കാര ജേതാവ് സലിം അഹമ്മദും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്നു.

സ്വന്തം വീട്ടുകാര്‍ക്കായി വീടുവിട്ടിറങ്ങേണ്ടി വരുന്ന ഗള്‍ഫുകാരുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

മലയാളിക്ക് ഗള്‍ഫ് ജീവിതം സമ്മാനിച്ച ദുരിതങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്ന ചിത്രമാണ് സലിം അഹമ്മദ് ഒരുക്കുന്നത്.

കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിന് ശേഷം ഇരുവരുമൊന്നിക്കുന്ന ചിത്രം അരനൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന്റെ ചരിത്രമാണ് പറയുന്നത്.

ഗള്‍ഫ് കുടിയേറ്റത്തിന്റെ കഥ പറയുന്ന ഒരു എപ്പിക് ചിത്രമായിരിക്കും ഇതെന്ന് സലിം അഹമ്മദ്  പറഞ്ഞു. റസൂല്‍ പൂക്കുട്ടിയും മധു അമ്പാട്ടും വീണ്ടുമെത്തുന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത് സലിം അഹമ്മദ് തന്നെയാണ്.

Advertisement