എഡിറ്റര്‍
എഡിറ്റര്‍
ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയായി മമ്മൂട്ടി വീണ്ടും
എഡിറ്റര്‍
Saturday 16th November 2013 2:26pm

mammootty

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ശക്തമായ കഥാപാത്രമായിരുന്നു ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലെ ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി.

1996 ല്‍ പുറത്തിറങ്ങിയ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത് സിദ്ദിഖ് ആയിരുന്നു.

തന്റെ അഞ്ച് സഹോദരിമാര്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്ന അവിവാഹിതനായ മാധവന്‍ കുട്ടിയെന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

എന്നാല്‍ പുതിയ വാര്‍ത്തകളനുസരിച്ച് ഹിറ്റ്‌ലര്‍ 2 വും അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നതാണ്.

സിദ്ദിഖ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതെന്നാണ് അറിയുന്നത്.

സിദ്ദിഖ് തന്നെയാവും സംവിധാനവും നിര്‍വിഹിക്കുക. എന്തുതന്നെയായാലും മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം കൂടിയായിരിക്കും ഹിറ്റ്‌ലര്‍2.

Advertisement