നടന്‍ മോഹന്‍ലാലുമായുള്ള ബന്ധത്തിന്റെ ആഴം തുറന്നുകാട്ടിയുള്ള നടന്‍ സിദ്ദിഖിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ലാല്‍ ആരാധകര്‍ ഏറ്റെടുത്ത് അത് ആഘോഷമാക്കുകയും ചെയ്തു.


Dont Miss ‘ഇന്ത്യ തന്നെയാണ് വിജയ് മല്യയെ നാടുകടത്തുന്നതിന് തടസം’; രൂക്ഷവിമര്‍ശനവുമായി ബ്രിട്ടീഷ് കോടതി


മോഹന്‍ലാലിനെ കുറിച്ച് എഴുതിയ പോസ്റ്റിന് തൊട്ടുതാഴെയായി സിദ്ദിഖ് പുകഴ്ത്തിയത് നടന്‍ മമ്മൂട്ടിയേയായിരുന്നു. പല കാര്യങ്ങളും താന്‍ പഠിച്ചത് നടന്‍ മമ്മൂട്ടിയില്‍ നിന്നാണെന്നും ഒരു നടന്‍ എങ്ങനെ നടനായി മാറുന്നു, അതിനുവേണ്ടുന്ന വളര്‍ച്ചയ്ക്ക് എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം, നമ്മുടെ ബോഡിലാംഗ്വേജ് എങ്ങനെ കീപ്പ് ചെയ്യണം, നമ്മുടെ ഓഡിയോ ലെവല്‍ എങ്ങനെയായിരിക്കണം ഇങ്ങനെയൊക്കെയുള്ള പല കാര്യങ്ങളും മമ്മുക്കയെപ്പോലെ ഒരു നടന് മാത്രമേ പറഞ്ഞുതരാന്‍ കഴിയൂ എന്നുമായിരുന്നു സിദ്ദിഖിന്റെ പോസ്റ്റ്.

എന്നാല്‍ മലയാളത്തിലെ മികച്ച രണ്ടുനടന്‍മാരെ പുകഴത്തിക്കൊണ്ടുള്ള സിദ്ദിഖിന്റെ പോസ്റ്റിനെ പരിഹസിച്ച് കൊണ്ട് നിരവധി പേരാണ് ഇതിനകം തന്നെ രംഗത്തെത്തിയത്.

സിദ്ദിഖിന്റേത് വെറും സുഖിപ്പിക്കല്‍ മാത്രമാണെന്നും മലയാളത്തിലെ രണ്ട് നടന്‍മാരെ കുറിച്ച് പുകഴ്ത്തിപ്പറയുന്നതിന് പിന്നിലെ വികാരം എന്തെന്ന് മനസിലാകുന്നില്ലെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിക്കുന്നത്.

മമ്മൂട്ടിയെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റ് ഇട്ട് ഒരു ദിവസം പിന്നിട്ടപ്പോഴാണ് ലാലിനെ കുറിച്ചുള്ള പോസ്റ്റും സിദ്ദിഖ് ഷെയര്‍ ചെയ്യുന്നത്. ലാല്‍ ആരാധകരുടെ കൂടി സന്തോഷിപ്പിച്ചുകളയാം എന്ന് കരുതിയാവാം പോസ്റ്റ് ബാലന്‍സ് ചെയ്തത് എന്നാണ് ചിലരുടെ കമന്റ്.