എഡിറ്റര്‍
എഡിറ്റര്‍
മമ്മൂട്ടി ഇനി ഫേസ്ബുക്കിലും സെലിബ്രിറ്റി
എഡിറ്റര്‍
Friday 16th November 2012 2:53pm

മെഗാസ്റ്റാര്‍ മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. മലയാളികളുടെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി ഇനി സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റിലും സെലിബ്രിറ്റി. ഫേസ്ബുക്ക് ഇന്ത്യയില്‍ നിന്ന് പ്രമോട്ട് ചെയ്യുന്ന സെലിബ്രിറ്റികളുടെ പട്ടികയിലാണ് മമ്മൂട്ടിയും ഇടംപിടിച്ചിരിക്കുന്നത്.

Ads By Google

തെന്നിന്ത്യയില്‍ ഫേസ്ബുക്ക് തിരഞ്ഞെടുക്കുന്ന ഏക സെലിബ്രിറ്റി കൂടിയാണ് മമ്മൂട്ടി.ഇന്ത്യയില്‍ നിന്ന് അമിതാബ് ബച്ചനും സല്‍മാന്‍ ഖാനും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് പട്ടികയില്‍ ഇടംപിടിച്ചത്.

ഫേസ്ബുക്ക് സെലിബ്രിറ്റി ലിസ്റ്റില്‍ ഇടംപിടിച്ചതോടെ മമ്മൂട്ടിയുടെ അക്കൗണ്ടിന്റെ രൂപകല്പനയില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ഇനി ഫേസ്ബുക്കിന്റെ മേല്‍നോട്ടത്തിലാവും നടക്കുക. പേജിലെ പോസ്റ്റുകളും ഫേസ്ബുക്ക് ഔദ്യോഗികമായി പ്രചരിപ്പിക്കും.

വാര്‍ത്താ സ്വഭാവമുള്ള പോസ്റ്റുകള്‍ ഫേസ്ബുക്ക് തന്നെ പത്രക്കുറിപ്പായി ഇറക്കുകയും ചെയ്യും. ഫേസ്ബുക്കിന്റെ ഔദ്യോഗിക പേജുകള്‍ വഴി മമ്മൂട്ടിയുടെ അക്കൗണ്ട് പ്രചരിപ്പിക്കുകയും ചെയ്യും.

മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലേക്കായി 1971 മുതലുള്ള മമ്മൂട്ടിയുടെ ഫോട്ടോകളും സിനിമാ പോസ്റ്ററുകളും ടൈംലൈനില്‍ ഉള്‍പ്പെടുത്തിയാവും പേജ് രൂപകല്‍പ്പന ചെയ്യുക. ലോഞ്ചിങ്ങിനായി മമ്മൂട്ടിയുടെ വീഡിയോയും ഫേസ്ബുക്ക് തയ്യാറാക്കിയിട്ടുണ്ട്.

Advertisement