Categories

വിക്രത്തിന്റെ റോള്‍ മോഡല്‍ മമ്മൂട്ടി

vikramതെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിക്രം യുവാക്കളുടെ റോള്‍ മോഡലാണ്. കോളിവുഡില്‍ മാത്രമല്ല മോളിവുഡിലും വിക്രം ആരാധകര്‍ ഒരുപാടുണ്ട്. എന്നാല്‍ ഈ വിക്രത്തിന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണത്രേ.

കോളിവുഡിലെ ചിയാന്‍ വിക്രം തന്നെയാണ് മമ്മൂട്ടിയോടുള്ള കടുത്ത ആരാധന വെളിപ്പെടുത്തിയത്. മമ്മൂട്ടിയുടെ അഭിനയവും വ്യത്യസ്തമായ വേഷങ്ങളും തന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിക്രം പറയുന്നു. മമ്മൂട്ടി പൊലീസ് ഓഫീസറായി ഒട്ടേറെ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും അതെല്ലാംതന്നെ ഒന്നിനൊന്ന് വ്യത്യസ്തമാണെന്നും അതെല്ലാംതന്നെ ആകര്‍ഷിച്ചതായും വിക്രം സമ്മതിക്കുന്നു.

അതേ സമയം മമ്മൂട്ടിയുള്‍പ്പെടെ ആരെയും അനുകരിയ്ക്കാന്‍ താത്പര്യമില്ലെന്നും വൈവിധ്യമുള്ള വേഷങ്ങള്‍ ചെയ്യാനാണ് ആഗ്രഹമെന്നും വിക്രം വിശദീകരിയ്ക്കുന്നുണ്ട്.

കോളിവുഡിലെ സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തും മുമ്പ് മമ്മൂട്ടിക്കൊപ്പം ചില ചിത്രങ്ങളില്‍ വിക്രം അഭിനയിച്ചിട്ടുണ്ട്. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളില്‍ മെഗാസ്റ്റാറിനൊപ്പം വിക്രം തിളങ്ങിയിരുന്നു.
വിക്രത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദൈവത്തിരുമകള്‍ ജൂലൈ 15നാണ് തിയറ്ററുകളിലെത്തുന്നത്. ഹോളിവുഡ് ചിത്രമായ ഐ സാമിന്റെ റീമേക്കായ ചിത്രത്തിലെ വിക്രമിന്റെ പ്രകടനം ഗംഭീരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.