എഡിറ്റര്‍
എഡിറ്റര്‍
ശങ്കര്‍ ചിത്രത്തില്‍ മമ്മൂട്ടി?
എഡിറ്റര്‍
Friday 3rd January 2014 2:34am

mammootty-ans-shankar

തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ശങ്കറിന്റെ അടുത്ത ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി ഒരു പ്രധാന വേഷത്തില്‍ എത്തുന്നതായി വാര്‍ത്ത.

മഹാഭാരത കഥ പറയുന്ന ശങ്കര്‍ ചിത്രത്തില്‍ മമ്മൂട്ടി കര്‍ണ്ണന്റെ വേഷമാണ് കൈകാര്യം ചെയ്യുന്നതാണെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

വന്‍ മുതല്‍ മുടക്കിലാണ് പുതിയ ശങ്കര്‍ ചിത്രം ഒരുങ്ങുന്നതെന്നാണ് കേള്‍വി. തമിഴില്‍ നിരവധി ഹിറ്റുകള്‍ സൃഷ്ടിച്ച ശങ്കറിന്റെ സിനിമയില്‍ മമ്മൂട്ടി വേഷമിടുന്നുവെന്ന വാര്‍ത്ത ആരാധകരെ സന്തോഷത്തിലാക്കിയിട്ടുണ്ട്.

എന്നാല്‍ വാര്‍ത്തയോട് നടന്‍ ഇതു വരെയും പ്രതികരിച്ചിട്ടില്ല. ഇളയ ദളപതി വിജയ്‌ക്കൊപ്പം മോഹന്‍ലാല്‍ വേഷമിടുന്നു എന്ന വാര്‍ത്തക്കു പിന്നാലെയാണ് തമിഴില്‍ മെഗാ വേഷവുമായി മമ്മൂട്ടിയെത്തുന്നു എന്ന വാര്‍ത്തയും വന്നിരിക്കുന്നത്.

കണ്ടു കൊണ്ടേന്‍. ദളപതി, ആനന്ദം, മൗനം സമ്മതം തുടങ്ങി നിരവധി ഹിറ്റുകള്‍ തമിഴില്‍ മമ്മൂട്ടിയുടെ പേരിലുണ്ട്. ആ ലിസ്റ്റിലേക്ക് പുതിയൊരു പേരു കൂടിയാവും വരാനിരിക്കുന്ന ശങ്കര്‍ ചിത്രമെന്നാണ് സിനിമാ പ്രേമികളുടെ വിലയിരുത്തല്‍.

Advertisement