മെഗാസ്റ്റാര്‍ മമ്മൂട്ടി ‘കള്ളക്കാമുകനാകു’ന്നു. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ‘കള്ളക്കാമുകനി’ല്‍ മമ്മൂക്കയാണ് കള്ളക്കാമുകനാകുന്നത്.

പേരുപോലത്തന്നെയാണ് കഥാപാത്രവും. ആര് പ്രേമാഭ്യര്‍ത്ഥനയുമായി വന്നാലും അവരുടെ മുന്നില്‍ വീഴുന്ന സ്വഭാവമാണ് ഈ കാമുകന്.

മിലന്‍ ജലിലാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. ‘കള്ളക്കാമുകന്റെ’ ചിത്രീകരണം ഡിസംബറില്‍ ആരംഭിച്ച് വിഷു റിലീസായി എത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം.

മോഹന്‍ലാല്‍ കാമുകിമാര്‍ക്കിടയില്‍ ആടിത്തിമിര്‍ക്കുന്ന കാസനോവയുടെ ഷൂട്ടിംങ് പുരോഗമിക്കുകയാണ്. അതിന് പിന്നാലെയാണ് മമ്മൂട്ടിയും സമാനവേഷത്തിലെത്തുന്നത്.

പട്ടണത്തില്‍ ഭൂതം, തുറുപ്പുഗുലാന്‍ എന്നീ ജോണി ആന്റണി ചിത്രങ്ങളില്‍ മമ്മൂട്ടി നായകനായിരുന്നു. ഇതില്‍ തുറപ്പുഗുലാന്‍ സൂപ്പര്‍ഹിറ്റായിരുന്നു.