തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബോംബെ മാര്‍ച്ച് 12’ എന്ന ചിത്രത്തില്‍ മമ്മൂട്ടി പൂജാരി വേഷത്തിലെത്തുന്നു. പൂജാരിയായ സദാനന്ദഭട്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റോമയാണ് ചിത്രത്തിലെ നായിക.

ബാബു ജനാര്‍ദനന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ലാല്‍, ഉണ്ണി, ശ്രീരാമന്‍, സാദിഖ്, ബാലചന്ദ്രന്‍ ചൂള്ളിക്കാട്, അനില്‍ മുരളി, സുധീര്‍ കരമന, മണികണ്ഠന്‍, ജയന്‍, കൊച്ചുപ്രേമന്‍, ശാരി, ജ്യോതി, ശരണ്യ ശശി, രഞ്ജുഷ മേനോന്‍, ശോഭാ സിങ്, ബാവിക, തുടങ്ങിവരും ചിത്രത്തില്‍ വേഷമിടുന്നു.

റെഡ്‌ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍മോഹനാണ് നിര്‍വഹിക്കുന്നത്.