എഡിറ്റര്‍
എഡിറ്റര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി കെ.എസ്.ആര്‍.ടി.സിയില്‍; വീഡിയോ കാണാം
എഡിറ്റര്‍
Friday 31st March 2017 6:03pm

കൊച്ചി: ‘ദി ഗ്രേറ്റ് ഫാദറി’ന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും പുതിയ ചിത്രത്തിന്റെ തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇതിനായി എറണാകുളത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.

എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്‍ഡിലാണ് മമ്മൂട്ടി ഷൂട്ടിംഗിനായി എത്തിയത്. ഇന്ന് വൈകീട്ട് കെ.എസ്.ആര്‍.ടി.സി ബസ്‌സ്റ്റാന്‍ഡില്‍ എത്തിയ മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.


Don’t Miss: ഫോണ്‍കെണിയില്‍ കുടുക്കിയ സ്ത്രീയെ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ വെളിപ്പെടുത്തുന്നു


കാവി നിറത്തിലുള്ള ഷര്‍ട്ടും നീല നിറത്തിലുള്ള ജീന്‍സും കൂളിംഗ് ഗ്ലാസും ധരിച്ചാണ് മമ്മൂട്ടി എത്തിയത്. കെ.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ്, ലോ ഫ്‌ളോര്‍ ബസുകള്‍ക്കിടയിലൂടെ മമ്മൂട്ടി നടന്ന് നീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഫ്‌ളിക്ക് മലയാളം എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ പുറത്ത് വിട്ടത്.

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ദി ഗ്രേറ്റ് ഫാദര്‍ മികച്ച കളക്ഷനോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്. തോപ്പില്‍ ജോപ്പനു ശേഷം മമ്മൂട്ടി ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദര്‍. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, ഷാജി നടേശന്‍, ആര്യ, സന്തോഷ് ശിവന്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ഹനീഫ് അദീനിയാണ്. സ്നേഹയാണ് ചിത്രത്തിലെ നായിക.

വീഡിയോ കാണാം: 

Advertisement