അമല്‍ നീരദ് ഒരുക്കുന്ന കുഞ്ഞാലിമരയ്ക്കാരില്‍ മമ്മൂട്ടി നായകനാകും. നേരത്തേ മോഹന്‍ലാല്‍, തമിഴ് താരം വിക്രം എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേട്ടിരുന്നെങ്കിലും മമ്മൂട്ടിയാണ്  കുഞ്ഞാലിമരയ്ക്കാരാവുന്നത്.

Ads By Google

സലീം അഹമ്മദ് കുഞ്ഞാലിമരയ്ക്കാരിന്റെ സംവിധായകനാകുമെന്ന വാര്‍ത്തകളും ഉണ്ടായിരുന്നു. എന്നാല്‍ അമല്‍ നീരദിന്റെ പേരാണ് സംവിധായകനായി ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

നേരത്തേ മലയാളത്തില്‍ കുഞ്ഞാലിമരയ്ക്കാരുടെ  ജിവിതകഥ സിനിമയായിരുന്നു.

1966 പുറത്തിറങ്ങിയ കുഞ്ഞാലിമരയ്ക്കാരില്‍ നായകനായെത്തിയത് സാക്ഷാല്‍ കൊട്ടാരക്കര ശ്രീധരന്‍ നായരായിരുന്നു. സംവിധായകന്‍ എസ്.എസ് രാജനായിരുന്നു അന്ന് കുഞ്ഞാലിമരയ്ക്കാരെ അഭ്രപാളിയിലെത്തിച്ചത്.

ശങ്കര്‍ രാമകൃഷ്ണനാണ് പുതിയ കുഞ്ഞാലിമരയ്ക്കാര്‍ക്ക് തിരക്കഥയൊരുക്കുന്നത്.  ഉറുമിക്ക് ശേഷം ശങ്കര്‍ ഒരുക്കുന്ന ചരിത്രസിനിമയാണ് കുഞ്ഞാലിമരയ്ക്കാര്‍. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറാമാന്‍.

ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രമാകും കുഞ്ഞാലിമരയ്ക്കാര്‍ എന്നാണ് വാര്‍ത്തകള്‍ പറയുന്നത്.