മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുന്നെന്നു കേട്ടാല്‍ ഈ മമ്മൂക്കയും പ്രഭുദേവയ്ക്ക് പഠിക്കുകയാണോ എന്ന് ആരും ചിന്തിച്ചുപോകും. പക്ഷേ മമ്മൂക്കയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഭാവന.

മമ്മൂട്ടിയ്‌ക്കൊപ്പം നായികാപ്രാധാന്യമുള്ള ഒരു റോള്‍ ഭാവന ഇതുവരെ ചെയ്തിട്ടില്ല. എങ്കില്‍ അതിനുള്ള അവസരം ഭാവനയ്ക്കിപ്പോള്‍ കിട്ടിയിരിക്കുകയാണ്. പക്ഷേ അത് ഒരു സ്വപ്‌ന സീനാണെന്നു മാത്രം.
ഡബിള്‍സ് എന്ന ചിത്രത്തിന്റെ ഗാനരംഗത്താണ് മമ്മൂട്ടി ഭാവനയെ സ്വപ്‌നം കാണുന്നത്. സോഹന്‍സിനുലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡബിള്‍സ്.

എന്നാല്‍ ചിത്രത്തില്‍ നായികയായി എത്തുന്നത് തപസിയാണ്. ഈ നായികയാവട്ടെ മുഖം കാണിക്കാതെ പര്‍ദ്ദയണിഞ്ഞാണ് പ്രത്യക്ഷപ്പെടുന്നത്. കാണാത്ത നായികയുടെ മുഖം മമ്മൂട്ടി സ്വപ്‌നം കാണുകയാണ്. ഈ സ്വപ്‌നത്തില്‍ വരുന്നതാകട്ടെ ഭാവനയും.

പോണ്ടിച്ചേരിയിലാണ് ഈ സ്വപ്‌ന ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത്. നടി നദിയാമൊയ്തു വീണ്ടുമെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ബോളീവുഡ് താരം അതുല്‍ കുല്‍ക്കര്‍ണി, കന്നടതാരം അവനാശ്, സുരാജ് വെഞ്ഞാറമ്മൂട്, ബിജുമേനോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.