മമ്മൂട്ടിയും മോഹന്‍ലാലും ഏതാണ്ട് ഒരേകാലത്ത് മലയാള സിനിമയില്‍ എത്തി താരപദവി കീഴടക്കിയവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സിനിമയിലെത്തി നായകപദവി ഉറപ്പാക്കിക്കഴിഞ്ഞിട്ടും പ്രണവ് സിനിമാ ലോകത്ത് എത്തിയിരുന്നില്ല.

ഒരു തരത്തില്‍ ലാല്‍ ആരാധകരുടെ കൂടി ആവശ്യമായിരുന്നു പ്രണവിന്റെ സിനിമാ പ്രവേശനം. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നുവെന്ന വാര്‍ത്ത മലയാള സിനിമാലോകത്ത് എത്തി. ജീത്തു ജോസഫിന്റെ സിനിമയിലൂടെയാണ് പ്രണവ് മോഹന്‍ലാല്‍ നായകനാകുന്നത്. അധികം വൈകാതെ തന്നെ ചിത്രം റിലീസാവുകയും ചെയ്യും.


Dont Miss ദളിതര്‍ക്കൊപ്പമെന്ന് കാട്ടാന്‍ അമിത് ഷാ യുടെ പ്രഭാത ഭക്ഷണം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കൊപ്പം ചെങ്കല്‍ചൂളയില്‍ 


എന്നാല്‍ പ്രണവിന്റെ ഈ വരവില്‍ മോഹല്‍ ലാലിനെ കൂടുതല്‍ സന്തോഷിക്കുന്ന ഒരാളുണ്ട്. മറ്റാരുമല്ല അത് മമ്മൂട്ടി തന്നെയാണ്.

സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് മമ്മൂട്ടി പറയുന്നത്.

‘എനിക്ക് ദുല്‍ഖറിനെ പോലെ തന്നെയാണ് പ്രണവും. നേരത്തെ തന്നെ സിനിമയിലേക്ക് വരേണ്ടതായിരുന്നു അവന്‍. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് കഴിഞ്ഞില്ല. സിനിമാ ലോകത്തേക്ക് എത്തിയാല്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രണവിന് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കും’- മമ്മൂട്ടി പറയുന്നു.