മമ്മൂട്ടി ഈയിടെയായി ചളിച്ചിത്രങ്ങള്‍ ചെയ്യുന്നുവെന്ന് പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ചേരന്‍. മമ്മൂട്ടി നായകനായ ‘അണ്ണന്‍തമ്പി’, ‘വന്ദേമാതരം’ തുടങ്ങിയ ചിത്രങ്ങള്‍ കണ്ടപ്പോള്‍ താന്‍ അതിശിയിച്ചുപോയി. ഇത്തരം ചിത്രങ്ങള്‍ മലയാള സിനിമയുടെ നിലവാരം താഴ്ത്തുന്നുവെന്നും ചേരന്‍ പറഞ്ഞു.

മമ്മൂട്ടി ഷര്‍ട്ട് ധരിക്കുമ്പോഴും കാലുയര്‍ത്തുമ്പോഴും പ്രത്യേകതരം സൗണ്ട് ഇഫക്ട് കൊടുത്തിരിക്കുന്നു. മുമ്പ് രജനീകാന്തുള്‍പ്പെടെയുള്ള തമിഴ് താരങ്ങളെ ഈ കാര്യം പറഞ്ഞ് മമ്മൂട്ടി വിമര്‍ശിച്ചിട്ടുണ്ട്.
മമ്മൂട്ടി വളരെ നല്ല നടനാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ അദ്ദേഹത്തിന്റെ ഇത്തരം ചിത്രങ്ങള്‍ ആരാധകരെ നിരാശരാക്കും എന്നതില്‍ തര്‍ക്കമില്ല.

എന്നാല്‍ നല്ല മലയാള ചിത്രങ്ങളെ പ്രശംസിക്കാന്‍ ചേരന്‍ മറന്നില്ല. പാലേരിമാണിക്യം , പഴശ്ശിരാജ, കേരള കഫേ, തുടങ്ങിയ മലയാള ചിത്രങ്ങള്‍ പ്രതീക്ഷയേകുന്നതാണെന്നും ഇത്തരം മൂല്യമുള്ള ചിത്രങ്ങളാണ് മമ്മൂട്ടിയെ പോലുള്ള നടന്‍മാര്‍ ചെയ്യേണ്ടതെന്നും ചേരന്‍ പറഞ്ഞു.