പ്രാഞ്ചിയേട്ടന് ശേഷം മമ്മൂട്ടി രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും. 2012ലെ രഞ്ജിത്തിന്റെ മൂന്നാമത്തെ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.

മോഹന്‍ലാല്‍ നായകനാകുന്ന സ്പിരിറ്റാണ്  ഈവര്‍ഷത്തെ രഞ്ജിത്തിന്റെ ആദ്യചിത്രം. അഞ്ചുവര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്നത്. തുടരെത്തുടരെയുള്ള പരാജയങ്ങള്‍ക്കുശേഷം ഒരു വിജയത്തിനുവേണ്ടി കൊതിക്കുന്ന മോഹന്‍ലാല്‍ ഏറെ പ്രതീക്ഷവച്ചുപുലര്‍ത്തുന്ന ചിത്രമാണിത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും സ്പിരിറ്റിലെ രഘുനന്ദന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

ലീലയാണ് രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രം. ശങ്കര്‍രാമകൃഷ്ണനാണ് ലീലയിലെ നായകന്‍. മഴക്കാലത്തായിരിക്കും ഈ ചിത്രത്തിന്റെ ചിത്രീകരണം നടക്കുക.

ഇതിന് ശേഷമാണ് മമ്മൂട്ടി ചിത്രത്തിന്റെ വര്‍ക്ക് നടക്കുക. ഡിസംബറോടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ െ്രെഡവറായിട്ടാണ് മമ്മൂട്ടി എത്തുക. കഥയുടെ മറ്റ് വിശദാംശങ്ങള്‍ രഞ്ജിത് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ചര്‍ച്ച പുരോഗമിക്കുന്നു. കാപിറ്റോള്‍ തിയേറ്ററും പ്ലേ ഹൌസും ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കുമെന്നാണ് സൂചന.

നല്ല സിനിമകള്‍ ഒരുക്കുമ്പോള്‍ തന്നെ വാണിജ്യവിജയവും ലക്ഷ്യമിടുന്ന രഞ്ജിത്ത് സിനിമകളെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിയ്ക്കുന്നത്.

Malayalam news

Kerala news in English