എഡിറ്റര്‍
എഡിറ്റര്‍
രഞ്ജിത്തും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു, നിര്‍മ്മാതാവ് മമ്മൂട്ടിയുടെ മേക്കപ്പ് മാന്‍
എഡിറ്റര്‍
Friday 29th June 2012 4:28pm

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ സ്പിരിറ്റിന് ശേഷം തന്റെ അടുത്ത സിനിമയുമായി രഞ്ജിത് വീണ്ടും വരുന്നു. ഇത്തവണ പക്ഷേ സംവിധായകന്റെ വേഷത്തിലല്ല രഞ്ജിത് എത്തുന്നത്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ രചനയാണ് രഞ്ജിത് കൈകാര്യം ചെയ്യുന്നത്.

മലബാര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കാര്‍ ഡ്രൈവറായാണ് മമ്മൂട്ടി എത്തുന്നത്. ഇന്ത്യന്‍ റുപ്പി, സ്പിരിറ്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം  കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ രഞ്ജിത് ചെയ്യുന്ന ചിത്രമാണ് മലബാര്‍. ജി. എസ്. വിജയനാണ് മലബാര്‍ സംവിധാനം ചെയ്യുന്നത്.

സിനിമയില്‍ അനൂപ് മേനോനും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആഗസ്റ്റില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

സിന്‍സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ മേക്കപ്പ്മാന്‍ ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കയ്യൊപ്പ്, പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്നീ ചിത്രങ്ങള്‍ക്കു ശേഷമാണ് മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നത്.

Advertisement