എഡിറ്റര്‍
എഡിറ്റര്‍
ഹലോമായാവി: മോഹന്‍ലാല്‍ മമ്മൂട്ടി ടീം വീണ്ടും
എഡിറ്റര്‍
Wednesday 28th March 2012 11:09am

ദിലീപ് നിര്‍മ്മിച്ച് ജോഷി സംവിധാനം ചെയ്ത ട്വന്റിട്വന്റിക്കുശേഷം താരരാജാക്കന്മാരായ മോഹന്‍ലാല്‍ മമ്മൂട്ടി ടീം ഒരിയ്ക്കല്‍ കൂടി ഒന്നിയ്ക്കുന്നു. ഹലോമായാവിയെന്ന ചിത്രത്തിലാണ് ഈ സൂപ്പര്‍സംഗമം

കിങ്ങ് ആന്റ് കമ്മീഷണര്‍ സ്റ്റൈല്‍ ചിത്രമാണ് ഹലോ മായാവി. ഹലോയെന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രമായ ശിവരാമനും മായാവിയിലെ മമ്മൂട്ടി കഥാപാത്രം മഹിയും ഒരുമിക്കുന്നതാണ് ഹലോ മായാവിയുടെ പ്രത്യേകത. റാഫിമെക്കാര്‍ട്ടിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്യുന്ന ഹലോ മായാവി ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്.

മലയാളത്തിലെ ഏറ്റവും തിരക്കേറിയ മെഗാസ്റ്റാറുകള്‍ നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.  ഐവി ശശിയുടെ സംവിധാനത്തിലിറങ്ങിയ ചിത്രങ്ങളാണ് ഇവയില്‍ ഏറിയപങ്കും. പി.ജി. വിശ്വംഭരന്‍, പത്മരാജന്‍, ജേസി എന്നിവരുടെ ചിത്രങ്ങളിലും ഇവരുടെ കൂട്ടുകെട്ട് വിജയം കൊയ്തു.

അവിടെത്തെപ്പോലെ ഇവിടേയും, കരിമ്പിന്‍പൂവിനക്കരെ, നാണയം, കരിയിലക്കാറ്റുപോലെ, തുടങ്ങിയ ചിത്രങ്ങള്‍ അവയില്‍ ചിലതാണ്. പിന്നീട് കുറച്ചുകാലം ഇരുവരും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളൊന്നുമെത്തിയില്ല. ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലൂടെയാണ് വീണ്ടും ഇവര്‍ ഒന്നിച്ചത്.

ഇതിനിടയില്‍ നരസിംഹം പോലുള്ള ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് പ്രത്യപ്പെടുകയും ചെയ്തിരുന്നു. ഒടുക്കം അമ്മയ്ക്കു വേണ്ടി നിര്‍മ്മിച്ച ട്വന്റിട്വന്റിയിലാണത് വീണ്ടും സംഭവിക്കുന്നത്. മലയാളത്തിലെ മൊത്തം താരങ്ങള്‍ പ്രതിഫലമില്ലാതെ അണിനിരന്ന ഈ ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ദിലീപ്, ജയറാം തുടങ്ങി വന്‍താരനിര തന്നെ അണിനിരന്നിരുന്നു.

Malayalam News

Kerala News in English

Advertisement